കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാർക്കിനി സ്മാർട്ട് ഫിംഗർപ്രിൻ്റ് ഹാജർ
കുവൈത്തിൽ ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടേ ആരോഗ്യ മന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാർക്കും സ്മാർട്ട് ഫിംഗർപ്രിൻ്റ് ഹാജർ രേഖപ്പെടുത്തൽ സംവിധാനം പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവദിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ജനുവരി 5 മുതലാണ് പുതിയ സംവിധാനം നടപ്പിൽ വരിക.
ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ടെക്നീഷ്യൻമാർ, അഡ്മിനിസ്ട്രേറ്റർമാർ, എഞ്ചിനീയർമാർ എന്നിവരുൾപ്പെടെ ഏകദേശം 70,000 ജീവനക്കാർക്ക് പുതിയ സംവിധാനം ബാധകമായിരിക്കും. നിലവിലെ ഹാജർ രേഖപ്പെടുത്തൽ സംവിധാനത്തിനു പകരം സ്മാർട് ഫോൺ ഉപയോഗിച്ച് പ്രത്യേക ആപ്ലിക്കേഷൻ വഴിയായിരിക്കും ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുക.
. ഇതിന്റെ പൈലറ്റ് ആപ്ലിക്കേഷൻ ഡിസംബർ 4 ന് ആരംഭിച്ച് ജനുവരി 4 വരെ തുടരുമെന്നും എല്ലാ ആരോഗ്യ മന്ത്രാലയ ജീവനക്കാരെയും ഉൾപ്പെടുത്തി ജനുവരി 5 മുതൽ ഔദ്യോഗികമായി ഇത് പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)