സ്‌കൂളുകളിൽ സൗരോർജ പദ്ധതി; സുപ്രധാന തീരുമാനവുമായി കുവൈറ്റ്
രാജ്യത്ത് സുസ്ഥിര വികസനം കൈവരിക്കുകയും വൈദ്യുതി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കുവൈറ്റിലെ വിദ്യാഭ്യാസ മന്ത്രാലയം തങ്ങളുടെ സ്‌കൂളുകളിൽ സൗരോർജ പദ്ധതി നടപ്പിലാക്കുന്നു. ഇക്കാര്യത്തിൽ ഗണ്യമായ മുന്നേറ്റം നടത്താനായതായി മന്ത്രാലയം അധികൃതർ അറിയിച്ചു.സബാഹ് അൽ – നാസറിൽ സ്ഥിതി ചെയ്യുന്ന മുദി ബുർജാസ് അൽ – സോർ ഇന്റർമീഡിയറ്റ് സ്‌കൂൾ ഫോർ ഗേൾസിലാണ് പൈലറ്റ് സൗരോർജ പദ്ധതി നടപ്പിലാക്കിയത്. ഈ സൗരോർജ സ്‌കൂൾ രാജ്യത്തെ മറ്റ് സ്‌കൂളുകൾക്ക് മാതൃകയായി മാറിയിരിക്കുന്നതായി അധികൃതർ അറിയിച്ചു. പുനരുപയോഗ ഊർജത്തെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളുമായി എങ്ങനെ ഫലപ്രദമായി സംയോജിപ്പിക്കാമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.വിദ്യാഭ്യാസ മന്ത്രാലയത്തിലെ എജുക്കേഷനൽ ഫെസിലിറ്റീസ് ആന്റ് പ്ലാനിങ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മുദി ബുർജാസ് അൽ – സോർ സ്‌കൂളിൽ സൗരോർജ സംവിധാനം വിജയകരമായി രൂപകൽപ്പന ചെയ്ത് നടപ്പിലാക്കിയത്. കുവൈറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുടനീളം പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും വൈദ്യുതി ഉപഭോഗം നിയമന്ത്രിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)