കുവൈറ്റിലെ ചാരിറ്റബിൾ സൊസൈറ്റികൾ കൃത്യസമയത്ത് കണക്കുകൾ സമർപ്പിക്കണം; ഇല്ലെങ്കിൽ കർശന നടപടിയെന്ന് മന്ത്രാലയം
സാമ്പത്തികവും ഭരണപരവുമായ റിപ്പോര്‍ട്ടുകള്‍ കൃത്യസമയത്ത് സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെടുന്ന സിവില്‍, ചാരിറ്റബിള്‍, സഹകരണ അസോസിയേഷനുകള്‍ക്കെതിരെ മന്ത്രാലയം നിയമനടപടി സ്വീകരിക്കുമെന്ന് സാമൂഹികകാര്യ മന്ത്രാലയത്തിന്റെ ആക്ടിങ് അണ്ടര്‍സെക്രട്ടറി ഡോ. ഖാലിദ് അല്‍ അജ്മി അറിയിച്ചു. മന്ത്രി ഡോ. അമ്തല്‍ അല്‍ ഹുവൈലയുടെ നേരിട്ടുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നും മന്ത്രാലയത്തിന്റെ പരിധിയിലുള്ള സ്ഥാപനങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇതെന്നും അദ്ദേഹം അറിയിച്ചു.വരവ് ചെലവ് കണക്കുകള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ മന്ത്രാലയം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അല്‍ ജരീദ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അല്‍ അജ്മി വിശദീകരിച്ചു. ഈ ഉപരോധങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ തിരുത്താന്‍ അസോസിയേഷനുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ള മുന്നറിയിപ്പുകളോടെ ആരംഭിക്കും. ഇതില്‍ പരാജയപ്പെട്ടാല്‍, വ്യവസ്ഥകള്‍ പാലിക്കാത്ത അസോസിയേഷനുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മന്ത്രാലയം നടപടി സ്വീകരിക്കും. ലംഘനങ്ങള്‍ തിരുത്താതെ തുടരുകയാണെങ്കില്‍, അവസാന നടപടിയെന്ന നിലയില്‍ കുറ്റക്കാരായ സ്ഥാപനങ്ങളെ പിരിച്ചുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)