Posted By Editor Editor Posted On

കുവൈത്തിൽ മഴ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

കുവൈത്തിൽ ഇന്ന് പുലർച്ചെ മുതൽ ആരംഭിച്ച മഴ തുടരുന്നു. ഇന്ന് കാലത്ത് മുതൽ രാജ്യത്തെ അന്തരീക്ഷ താപനില ഗണ്യമായി കുറഞ്ഞു. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില 5 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നേക്കും. മണിക്കൂറിൽ 20 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുള്ളതായും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. അതെ സമയം രാജ്യത്തെ എല്ലാ വിദ്യാലയങ്ങളും പതിവ് പോലെ ഇന്നും പ്രവർത്തിച്ചു വരുന്നുണ്ട്. കാലാവസ്ഥയിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *