കടകളിലും വ്യാപാര സ്ഥാപനങ്ങളിലും അമിത ശബ്ദം പുറപ്പെടുവിച്ചാൽ പണികിട്ടും; 75 ദിനാർ പിഴ
കുവൈറ്റിലെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും അമിത ശബ്ദം പുറപ്പെടുവിച്ചാൽ കനത്ത നടപടിയെടുക്കുമെന്ന് അധികൃതർ. മറ്റുള്ളവർക്ക് ശല്യമാകുന്ന രീതിയിൽ ശബ്ദമുണ്ടാക്കിയാലാണ് പുതിയ ഗതാഗത നിയമ പ്രകാരം 75 ദിനാർ പിഴ ചുമത്തുന്നത്. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ കോർഡിനേഷൻ ആൻഡ് ഫോളോ-അപ്പ് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽസബഹാൻ മുന്നറിയിപ്പ് നൽകി. നിയമ ലംഘനം ആവർത്തിച്ചാൽ 150 ദിനാർ മുതൽ 300 ദിനാർ വരെ പിഴയും 3 മാസം വരെ തടവ് ശിക്ഷയും ലഭിക്കുന്ന കുറ്റ കൃത്യമാണ് ഇതെന്നും അദ്ദേഹം അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)