ഗൾഫിൽ ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം
ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് യുവാവ് മരിച്ചു. ആലുവ ഹിൽ റോഡ് മനോജ് വിഹാറിൽ വൈശാഖ് ശശിധരൻ (35) ആണ് മരിച്ചത്. 17നാണ് സംഭവം. മൃതദേഹം ഇന്ന് രാവിലെ 8.15ന് എത്തും. സംസ്കാരം 2ന് എസ്എൻഡിപി ശാന്തിതീരം ശ്മശാനത്തിൽ. ദുബായ് ‘എജി കാർസ്’ ഉദ്യോഗസ്ഥനാണ്. കോട്ടയം കാരാപ്പുഴ കൊല്ലംപറമ്പിൽ വൈഷ്ണവത്തിൽ പരേതനായ ശശിധരന്റെയും മഞ്ജുവിന്റെയും മകൻ. സഹോദരങ്ങൾ: വിഷ്ണു (ബെംഗളൂരു), കാർത്തിക (യുകെ).കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)