Posted By Editor Editor Posted On

റോഡ് സുരക്ഷ നിയമങ്ങൾ കർശനമാക്കി കുവൈറ്റ്; പൊതുറോഡുകളിൽ എ.ഐ കാമറകൾ സ്ഥാപിക്കാനൊരുങ്ങുന്നു

കുവൈറ്റിൽ റോഡ് സുരക്ഷാ ശക്തമാക്കുന്നതിന്റെ ഭാഗമായി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് (എ.​ഐ) കാ​മ​റ​ക​ൾ സ്ഥാപിക്കാനൊരുങ്ങുന്നു. ഏ​ക​ദേ​ശം 252 എ.​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ വ​കു​പ്പ് അ​സി. ഡ​യ​റ​ക്ട​ർ കേ​ണ​ൽ അ​ബ്ദു​ല്ല ബു ​ഹ​സ്സ​ൻ അ​ൽ അ​ഖ്ബ​ർ വ്യ​ക്ത​മാ​ക്കി. വാ​ഹ​ന​ത്തി​ലു​ള്ള​വ​ർ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രി​ക്ക​ൽ, ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നും റെ​ക്കോ​ഡ് ചെ​യ്യാ​നും പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള​താ​ണ് കാ​മ​റ​ക​ൾ. വാ​ഹ​ന​ത്തി​ന്റെ മു​ൻ​സീ​റ്റി​ൽ ഇ​രി​ക്കു​ന്ന കു​ട്ടി​ക്കു​ള്ള പി​ഴ അ​ഞ്ച് ദീ​നാ​റി​ൽ​നി​ന്ന് 50 ദീ​നാ​റാ​യി ഉ​യ​ർ​ത്തു​മെ​ന്ന് കേ​ണ​ൽ അ​ബ്ദു​ല്ല ബു ​ഹ​സ്സ​ൻ സൂ​ചി​പ്പി​ച്ചു. രാ​ജ്യ​ത്ത് പോ​യ​ന്റ് ടു ​പോ​യ​ന്റ് കാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *