20 ദിനാറിന്റെ വ്യാജ കറൻസി: കുവൈത്ത് പൗരന് നാല് വർഷം തടവ്
കുവൈത്ത് ദിനാർ വ്യാജമായി നിർമിച്ച കേസിൽ കുവൈത്ത് പൗരന് നാല് വർഷം തടവ് കൗൺസിലർ ഹസ്സൻ അൽ ഷമ്മാരി അധ്യക്ഷനായ അപ്പീൽ കോടതി വിധിച്ചു. 20 ദിനാറിന്റെ നോട്ടുകൾ വ്യാജമായി നിർമിച്ച് സ്റ്റോളുകൾ, ഷോപ്പ് ഉടമകൾ, ഡെലിവറി സർവീസ് ഓപ്പറേറ്റർമാർ തുടങ്ങിയവർ വശം മാർക്കറ്റിൽ പ്രചരിപ്പിക്കാൻ ഉപയോഗിച്ചു.ഇത്തരത്തിൽ, വ്യാജനോട്ടുകൾ പ്രചരിക്കുന്നതിനെക്കുറിച്ച് ഒന്നിലധികം പരാതികൾ അധികൃതർക്ക് ലഭിച്ചു.തുടർന്ന്, സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. വ്യാജ നോട്ടുകളും ഒപ്പം,അവ അച്ചടിക്കാനുള്ള ഉപകരണങ്ങളും അധികൃതർ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)