കുവൈത്തിലെ ഈ പ്രദേശത്തെ പരിസ്ഥിതി ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന് ആവശ്യം
കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് പ്രദേശം നേരിടുന്ന പരിസ്ഥിതി ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം. കുവൈത്ത് നഗരസഭാ കൗൺസിൽ പരിസ്ഥിതി കാര്യ സമിതി അധ്യക്ഷ എൻജിനീയർ അലിയ അൽ ഫാർസിയാണ് ആവശ്യം ഉന്നയിച്ചത്. നിലവിൽ പ്രദേശത്തെ നിരവധി സ്ഥലങ്ങളിൽ മലിന ജലം കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളതെന്നും ഇത് പ്രദേശത്തെ ശുചിത്വാവസ്ഥ തകരാറികാക്കി പരിസ്ഥിതിക്ക് ദോശം വരുത്തുന്നതായും അവർ പറഞ്ഞു. ആവശ്യമായ പരിചരണ പ്രവർത്തനങ്ങളുടെ അഭാവം മൂലം പ്രദേശം ജനവാസത്തിനും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കും അനുയോജ്യമല്ലാതായി കൊണ്ടിരിക്കുകയാണ്.ജിലീബ് അൽ ഷുയൂഖ് രാജ്യത്തെ ഏറ്റവും പഴയ പ്രദേശമാണെന്നതിന് പുറമെ , ജാബിർ അൽ അഹ്മദ് സ്റ്റേഡിയം, സബാഹ് അൽ സാലിം സർവകലാശാല, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്കു സമീപമുള്ള ഒരു തന്ത്ര പ്രധാനമായ കേന്ദ്രമാണെന്നും അവർ പറഞ്ഞു. ചരിത്രപരമായി, മരുഭൂമിലെ കിണറുകളുള്ള പ്രദേശമായിരുന്ന ജിലീബ് ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ജനവാസ കേന്ദ്രമായി മാറിയിരിക്കുന്നു. പ്രദേശത്തിന്റെ നിലവിലെ ദുരവസ്ഥ പരിഹരിക്കുന്നതിന് നിയമ ലംഘനങ്ങൾ തടയുന്നത് ഉൾപ്പെടെ അടിയന്തിരവും ദീർഘകാല അടിസ്ഥാനത്തിലുള്ള പരിഹാരങ്ങൾ നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Comments (0)