രാത്രിയിൽ തണുപ്പ് അനുഭവപ്പെടും; കുവൈത്തിൽ മിതമായ കാലാവസ്ഥ തുടരും
വരും ദിവസങ്ങളിൽ രാജ്യത്ത് പകൽ മിതമായ കാലാവസ്ഥയും രാത്രിയിൽ തണുപ്പും തുടരും. മിതമായ വടക്കുപടിഞ്ഞാറൻ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധാരാർ അൽ അലി വ്യക്തമാക്കി. നിലവിൽ രാജ്യത്ത് സുഖകരമായ കാലാവസ്ഥയാണ്. വരും ദിവസങ്ങളിൽ താപനില പതിയെ കുറഞ്ഞുവരികയും തണുപ്പ് ഘട്ടത്തിലേക്ക് രാജ്യം പ്രവേശിക്കുകയും ചെയ്യും.വെള്ളിയാഴ്ച പരമാവധി താപനില 25 ഡിഗ്രി സെൽഷ്യസ് മുതൽ മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയാകും. ഭാഗികമായി മേഘാവൃതമായ ആകാശത്തോടു കൂടിയ രാത്രി മിതമായ തണുപ്പും അനുഭവപ്പെടും. രാത്രി കുറഞ്ഞ താപനില 16 മുതൽ 19 ഡിഗ്രി സെൽഷ്യസ് വരെയാകും.ശനിയാഴ്ച പകൽ പരമാവധി താപനില 29 ഡിഗ്രി സെൽഷ്യസ് മുതൽ മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയാകും. ശനിയാഴ്ച രാത്രി തണുപ്പ് മിതമായിരിക്കും. മണിക്കൂറിൽ എട്ടു മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാം. കുറഞ്ഞ താപനില 16 മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ഡിസംബറോടെ താപനിലയിൽ വലിയ കുറവുണ്ടാകും. തുടർന്ന് രാജ്യം കടുത്ത തണുപ്പ് സീസണിലേക്ക് നീങ്ങും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)