നിയന്ത്രണങ്ങൾക്കിടയിലും കുവൈറ്റ് തൊഴിൽ ജനസംഖ്യ 2.5% ഉയർന്നു; പ്രവാസികളുടെ ശരാശരി ശമ്പളം കുറഞ്ഞു
പ്രവാസികളെ നിയമിക്കുന്നതിൽ ശക്തമായ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും കുവൈറ്റിലെ പ്രവാസികൾ ഉൾപ്പെടെയുള്ള തൊഴിൽ ജനസംഖ്യ 2.5 ശതമാനം കണ്ട് വർധിച്ചതായി കണക്കുകൾ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (സിഎസ്ബി) പുറത്തിറക്കിയ കുവൈറ്റിലെ ഏറ്റവും പുതിയ തൊഴിൽ സേനാ സ്ഥിതിവിവരക്കണക്കുകൾ പ്രകാരമാണിത്. 2024 ൻ്റെ രണ്ടാം പാദം അവസാനത്തോടെ ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ ആകെ 29.27 ലക്ഷം തൊഴിലാളികളാണ് കുവൈറ്റിലുള്ളത്. 2023 ൽ രണ്ടാം പാദം അവസാനത്തോടെ 28.77 ലക്ഷം തൊഴിലാളികളായിരുന്നു രാജ്യത്തുണ്ടായിരുന്നത്. കുവൈറ്റിലെ മൊത്തം തൊഴിൽ ശക്തിയുടെ ഏകദേശം 26.9 ശതമാനം ഗാർഹിക തൊഴിലാളികളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഏകദേശം 786,000 ഗാർഹിക തൊഴിലാളികൾ രാജ്യത്ത് ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)