കുവൈറ്റിൽ വെങ്കലയുഗം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി
കുവൈറ്റിൽ 4000 വർഷങ്ങൾക്ക് മുമ്പ് വെങ്കലയുഗത്തിലെ ദിൽമുൻ നാഗരികത മുതലുള്ള ഫൈലാക ദ്വീപിൽ ഒരു പുതിയ ക്ഷേത്രം കണ്ടെത്തിയതായി കുവൈറ്റ്-ഡെൻമാർക്ക് സംഘം ശനിയാഴ്ച പ്രഖ്യാപിച്ചു. അറേബ്യൻ ഗൾഫിൽ ഫൈലാക്ക ദ്വീപിന്റെ സുപ്രധാനമായ സാംസ്കാരിക, വ്യാപാര, സാമൂഹിക പൈതൃകം എടുത്തു കാട്ടുന്നതാണ് പുതിയ കണ്ടെത്തൽ എന്ന് കുവൈത്ത് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ് ആൻഡ് ലിറ്ററേച്ചർ (എൻസിസിഎഎൽ)ആക്ടിംഗ് അസിസ്റ്റൻ്റ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ റദ വാർത്താ കുറിപ്പിൽ അറിയിച്ചു. ഫൈലാക ദ്വീപിൽ സ്ഥിതി ചെയ്യുന്ന പുരാതന കൊട്ടാരത്തിൻ്റെ കിഴക്കൻ മേഖലയിൽ നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. നേരത്തെ ഇവിടെ നിന്നും മറ്റൊരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ബിസി മൂന്നാം സഹസ്രാബ്ദം മുതൽ കിഴക്കൻ അറേബ്യയിലെ പുരാതന സെമിറ്റിക് ഭാഷ സംസാരിക്കുന്ന വിഭാഗമാണ് ദിൽമുൻ. ഇവരുടെ മതപരമായ ആചാരങ്ങൾ മനസ്സിലാക്കുന്നതിനുള്ള സുപ്രധാനമായ നാഴികക്കല്ലാണ് പുതിയ കണ്ടെത്തൽ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)