കുവൈത്തിൽ ആരോഗ്യ മന്ത്രാലയം സ്മാർട്ട് ഫിംഗർപ്രിന്റ് സംവിധാനം തുടങ്ങുന്നു
ജീവനക്കാരുടെ ഹാജർ നില നിരീക്ഷിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം പുതിയ സ്മാർട്ട് ഫിംഗർപ്രിന്റ് സംവിധാനം ആരംഭിക്കാനൊരുങ്ങുന്നു.വിജയകരമായ പരീക്ഷണത്തിന് ശേഷം സിസ്റ്റത്തിന്റെ ഔദ്യോഗിക ലോഞ്ച് നടക്കും. ഔദ്യോഗിക ജോലി സമയങ്ങളിലും ഷിഫ്റ്റുകളിലും ഓവർടൈമുകളിലും എല്ലാ ജീവനക്കാർക്കും സുഗമമായി നടപടികൾ പൂർത്തിയാക്കാവുന്ന തരത്തിലാകും പ്രവർത്തനം. ജീവനക്കാരുടെ തൊഴിൽ സമയം മെച്ചപ്പെടുത്തലും ഹാജർ ട്രാക്കിങ് കാര്യക്ഷമമാക്കലും ലക്ഷ്യമിട്ടാണ് പദ്ധതി. എല്ലാ നടപടിക്രമങ്ങളും പൂർത്തിയായാൽ സ്മാർട്ട് ഫിംഗർപ്രിന്റ് സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും.വിരലടയാള സംവിധാനത്തിന്റെ നിർബന്ധിത ഉപയോഗത്തെക്കുറിച്ച് ജീവനക്കാരെ ഓർമിപ്പിക്കാൻ മന്ത്രാലയം അഭ്യർഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)