Posted By Editor Editor Posted On

കുവൈറ്റിലേക്കുള്ള വിമാനസർവീസ് നിർത്തുന്നതായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് എയർവേസ്

കുവൈറ്റിലേക്കുള്ള സർവീസുകൾ 2025 മാർച്ച് മുതല്‍ അനിശ്ചിതകാലത്തേക്ക് നിർത്തുന്നതായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് എയർവേസ്. കമ്പനിയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം പ്രവർത്തിപ്പിക്കുന്ന റോൾസ് റോയ്‌സ് എഞ്ചിനുകളിലെ നിലവിലുള്ള പ്രശ്‌നങ്ങളാണ് തീരുമാനത്തിന് കാരണം. കൂടാതെ, കുവൈത്തിലെ ചില നിയമങ്ങൾ ചില പ്രമുഖ അന്താരാഷ്ട്ര കമ്പനികൾക്ക് ഇനി അനുയോജ്യമല്ല എന്നതും തീരുമാനത്തിന് പിന്നിലുണ്ട്. ബ്രിട്ടീഷ് കമ്പനി ഹീത്രൂ എയർപോർട്ടിൽ നിന്ന് ബീജിംഗിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങൾ ഇതിനകം റദ്ദാക്കുകയും ഹോങ്കോങ്ങിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ജർമ്മൻ എയർലൈൻസായ ലുഫ്താൻസയും ഡച്ച് കെഎൽഎമ്മും ഈ വർഷം ആദ്യം കുവൈത്തിലേക്കുള്ള സര്‍വീസുകൾ നിര്‍ത്തിവെച്ചിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *