കുവൈത്തിൽ സ്പോൺസർ ഷിപ്പ് സമ്പ്രദായം നിർത്തലാക്കാൻ ശിപാർശ
കുവൈത്തിൽ സ്പോൺസർ ഷിപ്പ് സമ്പ്രദായം നിർത്തലാക്കാൻ ആവശ്യമായ നിയമ ഭേദഗതികൾ നടത്താൻ ശുപാർശ.അന്തർ ദേശീയ മനുഷ്യാവകാശ സമിതിയുടെ മേഖല അംബാസഡർ സിനി ഡയറുമായി കുവൈത്ത് മനുഷ്യവാകാശ സമിതി ചെയർമാൻ ജാസിം അൽ മുബാറക്കി, വൈസ് ചെയർമാൻ ഡോ. സുഹൈം അൽ ഫുറൈഹ്.എന്നിവർ നടത്തിയ കൂട്ടിക്കാഴ്ചയിലാണ് ഇക്കാര്യം ശുപാർശ ചെയ്തത്. മനുഷ്യക്കടത്തിനെതിരെ നിരീക്ഷണം ഏർപ്പെടുത്തുവാനും ഇവ ചെറുക്കുന്നതിനുമുള്ള നിരവധി ശുപാർശകളും യോഗത്തിൽ ചർച്ച ചെയ്തു.മനുഷ്യക്കടത്തിൻ്റെ സ്ഥിതിയും സാഹചര്യവും സംബന്ധിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് നൽകിയ റിപ്പോർട്ട് ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്. മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ അധികാരപരിധിക്ക് അനുസൃതമായി പുറപ്പെടുവിച്ച മറ്റു ശുപാർശകളും യോഗത്തിൽ അവതരിപ്പിച്ചു.റിക്രൂട്ടിഗ് കമ്പനികൾക്കും ഉടമകൾക്കും എതിരെ കർശന നിരീക്ഷണം ഏർപ്പെടുത്തുക, മനുഷ്യകടത്ത്, തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കൽ മുതലായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കർശന നിയമ നടപടികൾക്ക് വിധേയരാക്കുക,തൊഴിൽ കരാർ പുതുക്കുന്നതിനോ അല്ലെങ്കിൽ തൊഴിൽ ഉപേക്ഷിച്ചു പോകുന്നതിനോ തൊഴിലാളിയിൽ നിന്ന് പണം വാങ്ങുന്ന തൊഴിലുടമകൾക്ക് എതിരെ ആവശ്യമായ നിയമനിർമ്മാണങ്ങളും തീരുമാനങ്ങളും പുറപ്പെടുവിക്കുക മുതലായവയാണ് സമിതി മുന്നോട്ട് വെച്ച മറ്റു നിർദേശങ്ങൾ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)