കുവൈത്തിൽ സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ട പരാതികൾ ഇനി സഹേൽ ആപ്പിലൂടെ നൽകാം
കുവൈത്തിൽ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പ്രവർത്തനത്തെക്കുറിച്ചുള്ള പരാതികളും നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും ഏകീകൃത സർക്കാർ ഇലക്ട്രോണിക് സംവിധാനമായ സാഹൽ ആപ്പ് വഴി സമർപ്പിക്കുന്നതിനുള്ള സൗകര്യം നിലവിൽ വന്നു . ആക്ടിംഗ് പ്രധാനമന്ത്രിയും , പ്രതിരോധ,ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. സാഹൽ ആപ്പ് കൂടാതെ തവാസുൽ സേവന സംവിധാനം വഴിയും 99322080, 94974139 എന്നീ വാട്ട്‌സ്ആപ്പ് നമ്പറുകൾ വഴിയും പരാതികൾ സമർപ്പിക്കാം.രാജ്യത്ത് സർക്കാർ സേവനങ്ങൾ മെച്ചപെടുത്തുവാനും ഇതുമായി ബന്ധപ്പെട്ട പരാതികളിൽ അടിയന്തിര ഇടപെടലുകൾ നടത്തി മികച്ച സേവനങ്ങൾ ഉറപ്പാക്കുവാനും ലക്ഷ്യമിട്ടാണ് നടപടി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)