Posted By Editor Editor Posted On

ആശങ്കയില്ലാതെ വിരമിക്കാം; 5 വർഷം വരെ പ്രതിമാസം 20500 രൂപ നേടാനൊരു കിടിലൻ പോസ്റ്റ് ഓഫീസ് പദ്ധതി

റിട്ടയർമെന്റ് ജീവിതം നേരത്തെ മുന്നിൽ കണ്ടുകൊണ്ട് നിക്ഷേപം നടത്തുന്നത് ജീവിതത്തിൽ പലവിധത്തിൽ ഗുണം ചെയ്യും. ജോലിയിൽനിന്നും വിരമിക്കുമ്പോൾ പ്രതിമാസം നല്ലൊരു തുക കയ്യിൽ നേടാൻ ചില നിക്ഷേപ പദ്ധതികൾ നിങ്ങളെ സഹായിക്കും. എന്നാൽ നമ്മളിൽ പലരും വേണ്ടത്ര പ്രാധാന്യം റിട്ടയർമെന്റ് പ്ലാനിംഗ് നൽകുന്നില്ലായെന്നതാണ് വാസ്തവം. അതേസമയം, സർക്കാർ ഉറപ്പിൽ വിരമിക്കൽ കാലം ആരെയും ആശ്രയിക്കാതെയും ബുദ്ധിമുട്ടിക്കാതെയും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്ന പദ്ധതികൾ നിരവധിയാണ്.അത്തരത്തിൽ ഒന്നാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ. അഞ്ച് വർഷം വരെ പ്രതിമാസം 20500 രൂപ നൽകുന്ന മികച്ചൊരു റിട്ടയർമെന്റ് സേവിങ്സ് സ്കീം പോസ്റ്റ് ഓഫീസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ പിന്തുണയുള്ള പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീമുകൾക്ക് കീഴിൽ വരുന്നതിനാൽ ഏറ്റവും സുരക്ഷിതമായ സ്കീമുകളിൽ ഒന്നാണ് സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം (SCSS). ഈ സേവിങ്സ് സ്കീമിൽ നിക്ഷേപിച്ചാൽ പ്രതിവർഷം 8 ശതമാനത്തിലധികം വാർഷിക വരുമാനം നേടാം. മറ്റ് സേവിങ്സ് സ്കീമുകളേക്കാൾ താരതമ്യേന ഉയർന്ന വരുമാനം വാഗ്‌ദാനം ചെയ്യുന്ന സ്കീം ആണിത്.കുറഞ്ഞ നിക്ഷേപ തുകയാണ് ഈ സ്കീമിന്റെ ഒരു പ്രധാന സവിശേഷത. ഒരു വ്യക്തിക്ക് 1,000 രൂപ മുതൽ നിക്ഷേപിച്ച് ഈ സ്കീമിൽ ചേരാം. ഒരാൾക്ക് നിക്ഷേപിക്കാവുന്ന പരമാവധി തുക 30 ലക്ഷം രൂപയാണ്. ഈ പദ്ധതിയുടെ കാലാവധി അഞ്ച് വർഷമാണ്.മറ്റ് സേവിങ്സ് സ്കീമുകളെ അപേക്ഷിച്ച് ഈ സ്കീം പ്രതിവർഷം 8.2% പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നു. നിക്ഷേപ തീയതി മുതൽ ആദ്യ ഘട്ടത്തിൽ 31 മാർച്ച് / 30 സെപ്തംബർ / ഡിസംബർ 31 എന്നിങ്ങനെയാണ് പലിശ കിട്ടുക. അതുകഴിഞ്ഞാൽ ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1, ജനുവരി 1 തീയതികളിലായിരിക്കും പലിശ ലഭിക്കുക.ഈ സ്കീമിൽ 30 ലക്ഷം നിക്ഷേപിച്ചാൽ നിങ്ങൾക്ക് പ്രതിവർഷം 2.46 ലക്ഷം നേടാനാകും. ഈ പ്രതിമാസ വരുമാന പദ്ധതിയിലൂടെ ഒരാൾക്ക് പ്രതിമാസം 20,500 രൂപ സമ്പാദിക്കാം. 60 വയസിന് മുകളിലുള്ള ഏതൊരു വ്യക്തിക്കും ഈ സ്കീമിൽ അക്കൗണ്ട് തുറക്കാം. 55 നും 60 നും ഇടയിൽ വോളണ്ടറി റിട്ടയർമെന്റ് (വിആർഎസ്) എടുത്തവർക്കും ഈ സ്കീമിൽ ചേരാവുന്നതാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *