Posted By Editor Editor Posted On

കുവൈത്തിൽ ജനനവും മരണവും 48 മണിക്കൂറിൽ രജിസ്റ്റ‍ർ ചെയ്യണം; ഭേദ​ഗതി ഇങ്ങനെ

കുവൈത്തിൽ ജനന-മരണ രജിസ്ട്രേഷൻ സംബന്ധിച്ച് നിയമ ഭേദഗതി വരുത്തി.1969 ലെ 36-ാം നമ്പർ ജനന,മരണ റെജിസ്‌ട്രേഷൻ നിയമത്തിലെ ആർട്ടിക്കിൾ 7-ൻ്റെ ആദ്യ ഖണ്ഡികയാണ് ഭേദഗതി ചെയ്തു. ഇത് പ്രകാരം പ്രസവം നടന്ന് 48 മണിക്കൂറിനകം റെജിസ്റ്റർ ചെയ്യേണ്ടതാണ്. വ്യക്തികൾ മരണമടഞ്ഞാലും 48 മണിക്കൂറിനകം തന്നെ മരണം രെജിസ്റ്റർ ചെയ്യണം.ഗർഭിണികൾ 24 ആഴ്ചകൾക്ക് ശേഷം റെജിസ്റ്റർ ചെയ്യണമെന്നും പുതിയ ഭേദഗതിയിൽ സൂചിപ്പിക്കുന്നു. നേരത്തെ ഇത് 28 ആഴ്ചകൾക്ക് ശേഷം രെജിസ്റ്റർ ചെയ്‌താൽ മതിയായിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *