കുവൈത്തിൽ വാണിജ്യ ഇടപാടുകളിൽ തുക പണമായി സ്വീകരിക്കൽ; വിസമ്മതിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി
കുവൈത്തിൽ വാണിജ്യ ഇടപാടുകളിൽ ക്യാഷ് ആയി പണമടയ്ക്കാൻ ഉപഭോക്താകൾക്ക് അവകാശം ഉണ്ടായിരിക്കുമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ്, വാഹന വില്പന, താൽക്കാലിക വാണിജ്യ മേള, പത്ത് ദിനാറിൽ അധിക തുകക്കുള്ള ഫാർമസികളിലെ ഇടപാടുകൾ മുതലായവയുടെ പണം കൈമാറ്റം ഡിജിറ്റൽ സംവിധാനം വഴി മാത്രമായി പരിമിതപ്പെടുത്തി കൊണ്ട് നേരത്തെ ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.എന്നാൽ ഈ പ്രവർത്തനങ്ങൾക്ക് ഒഴികെ മറ്റു എല്ലാ വാണിജ്യ ഇടപാടുകൾക്കും പണം കൈമാറ്റം ക്യാഷ് ആയി നൽകാൻ ഉപഭോക്താവിന് അവകാശം ഉണ്ടായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിരോധനം ബാധകമല്ലാത്ത മറ്റു വാണിജ്യ ഇടപാടുകളുടെ പണം കൈമാറ്റം ക്യാഷ് വഴി സ്വീകരിക്കാൻ വിസമ്മതിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)