കുവൈത്ത് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പുതിയ മന്ത്രിമാർ ഇവർ
ഒഴിവുവന്ന പദവികളിലേക്ക് പുതിയ മന്ത്രിമാരെ നിയമിച്ച് കുവൈത്ത് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. സയ്യിദ് ജലാൽ അബ്ദുൽ മുഹ്സിൻ അൽ തബ്താബായിയെ വിദ്യാഭ്യാസ മന്ത്രിയായും താരിഖ് സുലൈമാൻ അഹമ്മദ് അൽ റൂമിയെ എണ്ണ മന്ത്രിയായും നിയമിച്ചു.സത്യപ്രതിഞ്ജാ ചടങ്ങിൽ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവർ പങ്കെടുത്തു.നിലവിൽ ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ-നിക്ഷേപ സഹമന്ത്രിയുമായ മന്ത്രി നൂറ അൽ ഫസാം ഓയിൽ ആക്ടിങ് മന്ത്രിയായി ചുമതലകൾ നിർവഹിച്ചു വരികയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)