കുവൈത്തിൽ അമിത ഭാരം കയറ്റുന്ന ട്രക്കുകൾക്കെതിരെ നടപടി
അമിത ഭാരം കയറ്റി ട്രിപ് നടത്തുന്ന ട്രക്കുകൾക്കെതിരെ നടപടി ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി ഒപ്പ് വെച്ച ആറ് ഹൈവേ മെയിന്റനൻസ് കരാറുകളിലാണ് ഇതുസംബന്ധിച്ച നിർദേശമുള്ളത്.ഹൈവേകളിൽ സ്ഥാപിക്കുന്ന വെയ്റ്റ്-ഇൻ മോഷൻ സിസ്റ്റം ഉപയോഗിച്ച് ഭാര നിയന്ത്രണങ്ങൾ ലംഘിക്കുന്ന ട്രക്കുകളെ കണ്ടെത്താനാകും. അമിതഭാരം റോഡുകളുടെ നാശത്തിന് കാരണമാകുമെന്ന പഠന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)