കുവൈറ്റിൽ പ്രവാസികളും സ്വദേശികളും ഔദ്യോഗിക രേഖകള്‍ കൈവശം വയ്ക്കാൻ നിർദേശം
കുവൈറ്റിൽ സുരക്ഷാ പരിശോധന കർശനമാക്കുന്നു. ഈ സാഹചര്യത്തിൽ പ്രവാസികളും സ്വദേശികളും ഔദ്യോഗിക രേഖകള്‍ കൈവശം വയ്ക്കാൻ നിർദേശം. മംഗഫ് മേഖലയില്‍ വെള്ളിയാഴ്ച രാത്രിയില്‍ നടത്തിയ പരിശോധനയില്‍ 2559 ഗതാഗത നിയമലംഘനങ്ങലാണ് അധികൃതര്‍ പിടികൂടിയത്. പരിശോധനയില്‍ കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യാനുള്ള 9 പേരും പിടിയിലായി. കണ്ടെടുക്കാനുള്ള 11 വാഹനങ്ങളും പിടിച്ചെടുത്തു. മദ്യം-ലഹരി ഉപയോഗിച്ച എട്ടുപേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. റസിഡന്‍സി കലാവധി കഴിഞ്ഞവരും, ജോലി മാറി ചെയ്തത് അടക്കം ഏഴുപേരെ പിടികൂടി. കൃത്യമായ രേഖകളില്ലാതെ മോട്ടർ സൈക്കിള്‍ ഓടിച്ച ആറുപേരും കസ്റ്റഡിയില്‍ ആയിട്ടുണ്ട്. ഒരു മാസത്തിലെറെയായി അധികൃതര്‍ നടത്തി വരുന്ന പരിശോധനയില്‍ ആയരിക്കണക്കിന് ലംഘനങ്ങളാണ് പിടികൂടിയിട്ടുള്ളത്. പ്രത്യേകിച്ച്, വ്യാഴം-വെള്ളി ദിവസങ്ങളില്‍ രാത്രികാലങ്ങളില്‍ പ്രധന മേഖലകളിലെ പ്രവേശന കവാടങ്ങള്‍ എല്ലാം അടച്ചാണ് പരിശോധന.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg
Comments (0)