Posted By Editor Editor Posted On

കുവൈറ്റിൽ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 150 കിലോഗ്രാം ഭക്ഷണം നശിപ്പിച്ചു

കുവൈറ്റിലെ അൽ മുബാറക്കിയ ഏരിയയിൽ നടത്തിയ പരിശോധനയിൽ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 150 കിലോഗ്രാം ഭക്ഷണം നശിപ്പിച്ചു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ആണ് പരിശോധന നടത്തിയത്. വിവിധ നിയമലംഘനങ്ങൾക്കായി 36 റിപ്പോർട്ടുകളാണ് അതോറിറ്റി ഇഷ്യൂ ചെയ്തത്. കാലഹരണപ്പെട്ട ഭക്ഷ്യ ഉൽപന്നങ്ങളുടെ വിൽപ്പന, മായം കലർന്ന ഭക്ഷണം കച്ചവടം ചെയ്യുക, സ്ഥാപനത്തിന് പുറത്ത് ഭക്ഷണം പ്രദർശിപ്പിക്കുക, പ്രവർത്തന സമയത്ത് ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുക തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഭക്ഷണം പാകം ചെയ്യുന്ന തൊഴിലാളിയുടെ കൈയിൽ മുറിവുകൾ ഉണ്ടായിട്ടും ബന്ധപ്പെട്ട അധികൃതരിൽ നിന്ന് അനുമതി വാങ്ങാതെയാണ് ജോലി ചെയ്യുന്നതെന്നും പരിശോധനയിൽ കണ്ടെത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *