Posted By Editor Editor Posted On

മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 70 കെഡി പിഴ, അമിത വേഗതയ്ക്ക് 150; പുതിയ ട്രാഫിക് നിയമത്തിൻ്റെ കരട് തയ്യാറായി

പുതിയ ട്രാഫിക് നിയമത്തിനായുള്ള കരട് രേഖ പൂർത്തിയാക്കി മന്ത്രിസഭയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അടുത്ത കാബിനറ്റ് യോഗത്തിൽ ഇത് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആൻ്റ് ഓപ്പറേഷൻസ് സെക്ടർ ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ്ദ പറഞ്ഞു.
പുതിയ നിയമമനുസരിച്ച് വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ 70 ദിനാറും അശ്രദ്ധമായി വാഹനമോടിച്ചാൽ 150 ദിനാറുമാണ് പിഴയെന്നും അൽ അഖ്ബർ പറഞ്ഞു. പുതിയ ട്രാഫിക് നിയമത്തിൽ എല്ലാ പിഴകളും ഭേദഗതി ചെയ്തിട്ടുണ്ട്, നിയമലംഘനത്തിനുള്ള ഏറ്റവും കുറഞ്ഞ പിഴ 15 ദിനാർ ആണ്.
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കുവൈറ്റിലെ രണ്ടാമത്തെ വലിയ മരണകാരണം വാഹനാപകടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *