കുവൈറ്റിൽ തൊഴിൽ അവസരം; എന്‍ട്രി വിസകള്‍ നൽകി തുടങ്ങും
കുവൈറ്റിൽ തൊഴിൽ അവസരം; എന്‍ട്രി വിസകള്‍ നൽകി തുടങ്ങും
കുവൈറ്റിൽ ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള താത്കാലിക സര്‍ക്കാര്‍ കരാറുകളില്‍ ജോലി ചെയ്യുന്നതിനുള്ള എന്‍ട്രി വിസകള്‍ നല്‍കുന്നത് രാജ്യം പുനരാരംഭിച്ചു.ഇതോടെ രാജ്യത്തെ സര്‍ക്കാറിനു കീഴിലുള്ള വിവിധ കരാര്‍ പ്രവൃത്തികളില്‍ ജോലി ചെയ്യുന്നതിന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഇനി കരാര്‍ സ്ഥാപനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി തുടങ്ങും. സര്‍ക്കാര്‍ കരാറുകള്‍ക്കുള്ള താത്കാലിക വര്‍ക്ക് എന്‍ട്രി വിസകള്‍ ഇഷ്യൂ ചെയ്യുന്നത് ഇന്ന് മുതല്‍ പുനരാരംഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തൊഴില്‍ വിപണിയുടെ വഴക്കം വർധിപ്പിക്കുന്നതിനും ഹ്രസ്വകാല തൊഴിലുകള്‍ പൂര്‍ത്തിയാക്കുന്നതിനുമാണ് ഈ തീരുമാനം രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും കുവൈറ്റ് മന്ത്രാലയം അറിയിച്ചു. അതോടൊപ്പം ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഈ ഹ്രസ്വകാല വിസയുടെ ആനുകൂല്യം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് മുതൽ, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഈ വര്‍ക്ക് എന്‍ട്രി വിസകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg
Comments (0)