പ്രവാസികൾക്ക് മാത്രമായി കുവൈറ്റിൽ അത്യാധുനിക ആശുപത്രികൾ വരുന്നു; 6000 പേർക്ക് തൊഴിൽ അവസരം
കുവൈറ്റിലെ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും മാത്രമായി ചികിത്സാ സംവിധാനം ഒരുക്കുന്നതിനായി സജ്ജീകരിക്കുന്ന ദമാന്‍ ആശുപത്രികളുടെ നിർമാണം അന്തിമ ഘട്ടത്തിൽ. ദമാൻ ഇൻഷുറൻസ് കമ്പനിയുടെ കീഴിൽ നിർമിക്കുന്ന ആശുപത്രികൾക്കായുള്ള കെട്ടിടങ്ങൾ ഇതിനകം ഒരുങ്ങിക്കഴിഞ്ഞു. ഇവിടത്തെ ചികിൽസാ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് അഹമ്മദിയിലെ ആശുപത്രിയിലേയും ഫഹാഹീല്‍ ഹെൽത്ത് സെന്ററിലേയും സംവിധാനങ്ങൾ കഴിഞ്ഞ ദിവസം ദമാന്‍ അധികൃതര്‍ പരിശോധിച്ചു.
സര്‍ക്കാര്‍- സ്വകാര്യമേഖല പങ്കാളിത്തത്തില്‍ പ്രവാസികളുടെ ചികിത്സക്കായി മിഡില്‍ ഈസ്റ്റിലെ തന്നെ ആദ്യത്തെ ആരോഗ്യ പരിപാലന സംവിധാനമാണ് ദമാന്‍ ആശുപത്രികൾ. മെഡിക്കല്‍ ലബോറട്ടറികള്‍, റേഡിയോളജി സെന്ററുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ സേവനങ്ങള്‍, ആംബുലന്‍സ്, മെഡിക്കല്‍ പരിശീലന സൗകര്യങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ദമാൻ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാകും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg
Comments (0)