വാഹന വിൽപന ഇടപാടുകളിൽ കൂടുതല്‍ നിയന്ത്രണങ്ങലുമായി കുവൈറ്റ്; ഇക്കാര്യങ്ങൾ അറിയണം
വാഹന വിൽപന ഇടപാടുകളിൽ കൂടുതല്‍ നിയന്ത്രണങ്ങലുമായി കുവൈറ്റ്. ഉപയോഗിച്ച കാറുകളുടെയും സ്ക്രാപ്പ് കാറുകളുടെയും വിൽപ്പന ബാങ്കിങ് ചാനലുകൾ വഴി മാത്രമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വാഹന മേഖലയിലെ സുതാര്യത വർധിപ്പിക്കാനും സാമ്പത്തിക രീതികൾ നിയന്ത്രിക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം.ഇതോടെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് പണം നല്‍കി കാറുകള്‍ സ്വന്തമാക്കാൻ കഴിയില്ല.നേരിട്ടുള്ള പണമിടപാടുകൾ ഒഴിവാക്കുന്നതിലൂടെ ഫണ്ടുകളുടെ ഒഴുക്ക് കണ്ടെത്താനും സോഴ്സുകള്‍ പരിശോധിക്കാനും അധികാരികൾക്ക് കഴിയും. ഈ മാസം 14 മുതൽ തീരുമാനം നടപ്പിലാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg
Comments (0)