Posted By Editor Editor Posted On

കുവൈറ്റിൽ അവിവാഹിതർ കൂടുന്നു; കണക്കുകൾ പുറത്ത്

കുവൈറ്റിൽ യുവതി യുവാക്കളില്‍ പകുതിയോളം ആളുകളും അവിവാഹിതരായി തുടരുന്നതായുള്ള കണക്കുകളാണ് പുറത്ത് വരുന്നത്. ഒരു കുവൈറ്റ് പൗരന്റെ ജനനം മുതല്‍ വിദ്യാഭ്യാസം, തൊഴില്‍, വിവാഹം എന്നിവയ്ക്കുള്‍പ്പെടെ സമഗ്രമായ സര്‍ക്കാര്‍ സഹായ പദ്ധതികള്‍ രാജ്യത്ത് നിലവിലുണ്ടായിട്ടും. ജനസംഖ്യയില്‍ 4,09,201 പേര്‍ അവിവാഹിതരാണ്. ഇവരില്‍ 2,15000 പേര്‍ പുരുഷന്മാരും 1,94000 പേര്‍ സ്ത്രീകളുമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കുവൈറ്റിലെ വിവാഹമോചന കേസുകളുടെ എണ്ണത്തിലുള്ള വലിയ വര്‍ധനവും,വിവാഹം ചെയ്യുന്ന വരന്‍ വധുവിന് നല്‍കേണ്ട മഹര്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ആവശ്യമായി വരുന്ന താങ്ങാനാവാത്ത ചെലവുകളുമാണ് വിവാഹ ജീവിതത്തോടുള്ള വൈമുഖ്യത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുവൈറ്റ് സമൂഹം പൊതുവില്‍ നേരിടുന്ന സാമൂഹിക വെല്ലുവിളികളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. രാജ്യത്തെ 15 നും 19 നും ഇടയില്‍ പ്രായമുള്ള 2,000-ത്തിലധികം കുവൈറ്റ് പൗരന്‍മാര്‍ വിവാഹിതരാണ് എന്നതാണത്. നേരത്തെയുള്ള വിവാഹങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. നേരത്തേ വിവാഹിതരായവരില്‍ 1,984 പേര്‍ പെണ്‍കുട്ടികളും 104 പേര്‍ ആണ്‍കുട്ടികളുമാണെന്ന് കണക്ക് വ്യക്തമാക്കുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *