Posted By Editor Editor Posted On

1 വർഷം കൊണ്ട് സമ്പാദ്യം വളർത്താം, നിക്ഷേപത്തിന് മികച്ച പലിശ നൽകുന്ന 30 ബാങ്കുകൾ

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രധാന പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് സ്വകാര്യ ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളും (NBFCs) പലപ്പോഴും ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ടു തന്നെ നിക്ഷേപിക്കുന്നതിന് മുമ്പ് ബാങ്കുകൾ വാഗ്ധാനം ചെയ്യുന്ന പലിശ നിരക്കുകൾ പരിശോധിക്കാൻ മറക്കരുത്.7 ദിവസം മുതൽ 10 വർഷം വരെ വിവിധ കാലയളവുകളിൽ സ്ഥിര നിക്ഷേപം ലഭ്യമാണ്. അതുകൊണ്ടു തന്നെ നിക്ഷേപ ലക്ഷ്യത്തിന് അനുസരിച്ചുള്ള കാലാവധി തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ കയ്യിലുള്ള പണം മുഴുവൻ ഒരു എഫ്ഡിയിൽ നിക്ഷേപിക്കാതെ വിവിധ കാലയളവുകളുള്ള സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതും ബുദ്ധിയാണ്.പിഴ ശ്രദ്ധിക്കണം ഹ്രസ്വകാല എഫ്ഡികൾ ഫ്ലെക്സിബിലിറ്റി വാഗ്ദാനം ചെയ്യുമ്പോൾ, മെച്യൂരിറ്റിക്ക് മുമ്പ് പിൻവലിക്കുന്നത് പിഴകളിലേക്ക് നയിച്ചേക്കാം, സാധാരണയായി നിങ്ങളുടെ പലിശ വരുമാനം കുറയ്ക്കും. നിക്ഷേപിക്കുന്നതിന് മുമ്പ് ഈ പിഴകൾ മനസ്സിലാക്കുന്നത് ഉറപ്പാക്കുക, അത്യാവശ്യമല്ലാതെ അകാല പിൻവലിക്കലുകൾ ഒഴിവാക്കാൻ ശ്രമിക്കുക.നികുതി സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്. അത് നിങ്ങളുടെ നികുതി റിട്ടേണിലെ “മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം” എന്നതിന് കീഴിലാണ്. ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങളുടെ വരുമാനം 40,000 രൂപ (മുതിർന്ന പൗരന്മാർക്ക് 50,000 രൂപ) കവിയുന്നുവെങ്കിൽ, ബാങ്ക് ടിഡിഎസ് നികുതി ഈടാക്കും.1 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് വിവിധ ബാങ്കുകൾ വാഗ്ധാനം ചെയ്യുന്ന പലിശ നിരക്കുകൾ പരിശോധിക്കാം. അതിൽ നിന്നും നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കാം.പൊതുമേഖലാ ബാങ്കുകൾ 1. ബാങ്ക് ഓഫ് ബറോഡ – 5.60%-7.10% 2. ബാങ്ക് ഓഫ് ഇന്ത്യ – 6.00% 3. ബാങ്ക് ഓഫ് മഹാരാഷ്ട്ര – 5.25%-6.90% 4. കാനറ ബാങ്ക് – 6.15%-6.25% 5. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ – 6.0%-6.25% 6. ഇന്ത്യൻ ബാങ്ക് – 3.85%-7.05%7. ഇന്ത്യൻ ഓവർസീസ് ബാങ്ക് – 5.75% 8. പഞ്ചാബ് & സിന്ദ് ബാങ്ക് – 5.25%-7.15% 9. പഞ്ചാബ് നാഷണൽ ബാങ്ക് – 6.25%-7.05% 10. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ – 6.25%-6.50% 11. യുകോ ബാങ്ക് – 5%-7.30% 12. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ – 5%-7.40%സ്വകാര്യമേഖലാ ബാങ്കുകൾ 13. ആക്സിസ് ബാങ്ക് ലിമിറ്റഡ് – 5.75%-6% 14. ബന്ധൻ ബാങ്ക് ലിമിറ്റഡ് – 4.50% 15. കാത്തലിക് സിറിയൻ ബാങ്ക് ലിമിറ്റഡ് – 4.25%-7.25% 16. സിറ്റി യൂണിയൻ ബാങ്ക് ലിമിറ്റഡ് – 6%-7.5% 17. ഡിസിബി ബാങ്ക് ലിമിറ്റഡ് – 6.2%-7.25% 18. ധനലക്ഷ്മി ബാങ്ക് ലിമിറ്റഡ് – 5.00%19. ഫെഡറൽ ബാങ്ക് ലിമിറ്റഡ് – 5%-6.50% 20. എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ് – 4.5%-6% 21. ഐസിഐസിഐ ബാങ്ക് ലിമിറ്റഡ് – 4.75% – 6% 22. ഐഡിബിഐ ബാങ്ക് ലിമിറ്റഡ് – 5.50%-7.05% 23. ഇൻഡസ്ഇൻഡ് ബാങ്ക് ലിമിറ്റഡ് – 5% – 6.50% 24. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡ് – 4.5%-5.75%25. ജമ്മു & കശ്മീർ ബാങ്ക് ലിമിറ്റഡ് – 5.5% – 6.25% 26. കർണാടക ബാങ്ക് ലിമിറ്റഡ് – 6.25%-6.75% 27. കരൂർ വൈശ്യ ബാങ്ക് ലിമിറ്റഡ് – 6%-7.4% 28. കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് – 6%-7% 29. നൈനിറ്റാൾ ബാങ്ക് ലിമിറ്റഡ് – 4.95%- 5.75% 30. ആർബിഎൽ ബാങ്ക് ലിമിറ്റഡ് – 4.75%- 6.05% 31. സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡ് – 4.50%-5% 32. തമിഴ്നാട് മെർക്കൻ്റൈൽ ബാങ്ക് ലിമിറ്റഡ് – 6.00% 33. യെസ് ബാങ്ക് ലിമിറ്റഡ് – 5%-6.35%

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *