വ്യാജ പൗരത്വം; കുവൈറ്റിൽ പ്രതിരോധ മന്ത്രാലയത്തില്‍ ജോലി നേടിയ പ്രവാസിക്ക് 7 വര്‍ഷം തടവ്
കുവൈറ്റിൽ വ്യാജ പൗരത്വം നേടി പ്രതിരോധ മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന സൗദി പൗരന് ഏഴ് വര്‍ഷം കഠിന തടവ്. 800,000 ദിനാര്‍ പിഴയും കോടതി വിധിച്ചിട്ടുണ്ട്. അപ്പീല്‍ കോടതി കൗണ്‍സിലര്‍ സുല്‍ത്താന്‍ ബര്‍സാലി അധ്യക്ഷനായ ബെഞ്ചാണ് കീഴ്‌കോടതിയുടെ ഏഴ് വര്‍ഷം തടവ് എന്ന ശിക്ഷ ശരിവച്ചത്. പ്രതി 1993 മുതല്‍ 2020 വരെ പ്രതിരോധ മന്ത്രാലയത്തില്‍ കോര്‍പ്പറല്‍ റാങ്കോടെ ജോലി ചെയ്യതിരുന്നു.പ്രസ്തുത കാലയളവില്‍ 253,000 ദിനാര്‍ ശമ്പള ഇനത്തില്‍ മേടിച്ചു. കൂടാതെ, 16,000 ദിനാര്‍ ബാങ്ക് വായ്പയും എടുത്തിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)