Posted By Editor Editor Posted On

ആണവായുധ ആക്രമണങ്ങൾ ചെറുക്കാൻ പരിശീലനം; കുവൈത്തിൽ മോക് ഡ്രിൽ

ആണവായുധ ആക്രമണങ്ങൾ സംഭവിച്ചാൽ സ്വീകരിക്കേണ്ട അടിയന്തിര മുൻ കരുതൽ നടപടികളുമായി കുവൈത്തിൽ മോക് ഡ്രിൽ.
ആരോഗ്യ മന്ത്രാലയത്തിൽ ആണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. ഇൻ്റർനാഷണൽ ഏജൻസിയാണ്‌ മോക്ക് എക്‌സർസൈസ് സംഘടിപ്പിച്ചത്. ആരോഗ്യ, സിവിൽ ഡിഫൻസ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.ആരോഗ്യ മന്ത്രാലയത്തിലെ റേഡിയേഷൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെൻ്റിലെ റാപ്പിഡ് എമർജൻസി റെസ്‌പോൺസ് ടീം, ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സിവിൽ ഡിഫൻസ്, ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ സെൻ്റർ ഫോർ എമർജൻസി മാനേജ്‌മെൻ്റ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
മേഖലയിൽ രൂപപ്പെട്ട സംഘർഷ സാധ്യത മുൻ നിർത്തിയാണ്‌ പരിപാടി സംഘടിപ്പിച്ചത്.അടിയന്തര പ്രതികരണ ക്രമീകരണങ്ങൾ പരീക്ഷിക്കുന്നതോടൊപ്പം ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ജീവനക്കാരുടെ കഴിവുകൾ പരിശോധിക്കുക എന്നത് കൂടി ലക്ഷ്യമാക്കി കൊണ്ടാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *