Posted By Editor Editor Posted On

കുവൈറ്റിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ മുസ്ലിം മതം സ്വീകരിച്ചത് മുപ്പത്തി രണ്ടായിരം പേർ

കഴിഞ്ഞ 6 വർഷത്തെ കണക്കുകൾ പ്രകാരം കുവൈറ്റിൽ മുപ്പത്തി രണ്ടായിരം പേർ ഇസ്ലാമിലേക്ക് മത പരിവർത്തനം ചെയ്തതായി അൽ-നജാത്ത് ചാരിറ്റബിൾ സൊസൈറ്റി ഇലക്ട്രോണിക് ദവാ കമ്മിറ്റി ഡയറക്ടർ ഇമാൻ അൽ-അലി അറിയിച്ചു. 2018 ൽ പദ്ധതി സ്ഥാപിതമായതു മുതൽ ഇത് വരെയുള്ള കണക്ക് പ്രകാരമാണ് ഇത്. 135 രാജ്യങ്ങളിൽ നിന്നുള്ള ഇതര മതങ്ങളിൽ നിന്നുള്ളവരാണ് മതപരിവർത്തനം നടത്തിയവർ. 91 രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ നാലായിരം പേരാണ് ഈ വർഷം മാത്രം ഇസ്ലാം മതം സ്വീകരിച്ചത്. 6 വ്യത്യസ്ത ഭാഷകളിലുള്ള പ്രബോധന പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *