Posted By Editor Editor Posted On

മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കിടയാക്കിയ വിമാനത്തിന് 15 വർഷം പഴക്കം, മുൻപ് രണ്ടു തവണ സമാന പ്രശ്നം: അന്വേഷണവുമായി ഡിജിസിഎ

സാങ്കേതിക തകരാർ മൂലം തിരുച്ചിറപ്പള്ളിയിൽ വിമാനം തിരിച്ചിറങ്ങിയ സംഭവത്തിൽ തകരാർ എങ്ങനെയുണ്ടായെന്ന അന്വേഷണം ആരംഭിച്ച് ഡയറക്ടർ‌ ജനറൽ‌ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉദ്യോഗസ്ഥർ. വിമാനത്തിന് നേരത്തെയും രണ്ട് തവണ ഇതേ പ്രശ്‌നം ഉണ്ടായെന്നാണ് റിപ്പോർട്ട്. വിമാനത്തിന് 15 വർഷം പഴക്കമുണ്ട്. ഡിജിസിഎ എയർ ഇന്ത്യ വിമാന കമ്പനിയിൽ നിന്നും സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. എയർ ഇന്ത്യയും ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടവിട്ടു പറന്ന ട്രിച്ചി-ഷാർജ എയർ ഇന്ത്യ വിമാനമാണ് സുരക്ഷിതമായി തിരിച്ചിറക്കിയത്. അടിയന്തര ലാൻഡിങ്ങിന്‍റെ ഭാഗമായി തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ ആണ് വിമാനം ഇറക്കിയത്. സാങ്കേതിക തകരാറിനെ തുടർന്ന് ഷാർജയിൽ ലാൻഡ് ചെയ്യാതെ തിരിച്ചു പറന്ന വിമാനം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിനു മുകളിൽ വട്ടമിട്ട് പറന്ന് ഇന്ധനം കുറച്ചശേഷമാണ് സുരക്ഷിതമായി നിലത്തിറക്കിയത്. ഷാർജയിലേക്ക് പുറപ്പെട്ട AXB613 വിമാനമാണ് മണിക്കൂറുകൾ നാടിയെ ആശങ്കയിലാക്കിയത്. ബോയിംങ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനാണ് തകരാർ സംഭവിച്ചത്. 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് 5.40ന് തിരുച്ചിറപ്പള്ളിയിൽനിന്ന് പറന്നുയർന്ന് വിമാനത്തിലാണ് സാങ്കേതിക പിഴവ് കണ്ടെത്തിയത്. തുടർന്ന് തിരുച്ചിറപ്പള്ളിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. വിമാനം അടിയന്തര ലാൻഡിങ് നടത്തുന്നതിന്‍റെ ഭാഗമായി വിമാനത്താവളത്തിൽ എല്ലാവിധ സുരക്ഷ സജ്ജീകണങ്ങളും നടത്തിയിരുന്നു. 20ഓളം ആംബുലൻസുകളും 18 ഫയർ എൻജിനുകളും വിമാനത്താവളത്തിൽ സജ്ജമാക്കി. ഒടുവിൽ 8.15നാണ് വിമാനം സേഫ് ലാൻഡിങ് നടത്തിയത്.

വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവാണ് സാങ്കേതിക തടസത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിലെ ഇന്ധനം കുറയ്ക്കാന്‍ വേണ്ടി രണ്ടര മണിക്കൂര്‍ നേരമാണ് ആകാശത്ത് വിട്ടമിട്ട് പറന്നത്. വിമാനത്താവളത്തില്‍ 20 ആംബുലന്‍സുകളും 18 ഫയര്‍ എഞ്ചിനുകളും സജ്ജമാക്കുകയും വിമാനം ഇടിച്ചിറക്കേണ്ടിവന്നാൽ അടിയന്തരസാഹചര്യം നേരിടാൻ വേണ്ട എല്ലാ സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. തുടർന്ന് രാത്രി 8.10 ഓടെ വിമാനം റൺവേയിലേക്ക് സുരക്ഷിതമായി ഇറക്കാൻ പൈലറ്റിന് കഴിഞ്ഞു. യാത്രക്കാർക്കായി മറ്റൊരു വിമാനവും സജ്ജമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *