കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധന; 157 വിദേശികള്‍ പിടിയില്‍
കുവൈത്തിൽ ആഭ്യന്തര-പ്രതിരോധ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 157 വിദേശികള്‍ പിടിയില്‍. വ്യാഴാഴ്ച പുലര്‍ച്ചെ മുതലാണ് ജ്ലീബ് അല്‍-ഷുയൂഖ് പ്രദേശത്ത് (അബ്ബാസിയ) പരിശോധന നടത്തിയത്. പരിശോധനയില്‍ വ്യാജ കുവൈത്ത് പൗരത്വം കരസ്ഥമാക്കിയ ഒരു വ്യക്തിയേയും കസ്റ്റഡിയിലെടുത്തു.ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ ഫീല്‍ഡ് മേഖലകളും കുവൈത്ത് നാഷണല്‍ ഗാര്‍ഡും പരിശോധനയ്ക്ക് ഉണ്ടായിരുന്നു. സ്പോണ്സറില് നിന്ന് ഒളിച്ചോടിയതിന് കേസ് നിലനില്‍ക്കുന്ന 74 പേര്, താമസ-കുടിയേറ്റ നിയമ ലംഘകര്‍ 55, അറസ്റ്റ് വാറണ്ടുള്ള 21 പേര് ലഹരി ഉപയോഗിച്ചെന്ന് സംശയിക്കുന്ന ആറ് പേര് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരി പദാര്‍ത്ഥങ്ങളും പിടികൂടി.
Comments (0)