പകൽ ചൂട് തുടരും; രാത്രി മിതമായ കാലാവസ്ഥ; കുവൈറ്റിലെ കാലാവസ്ഥ പ്രവചനം ഇങ്ങനെ
രാജ്യത്ത് ഉയർന്ന താപനിലയിൽ കുറവുണ്ടെങ്കിലും തണുപ്പിലേക്ക് പ്രവേശിച്ചില്ല. അടുത്ത ആഴ്ചയും പകൽ ചൂട് തുടരുമെന്നും രാത്രി മിതമായ കാലാവസ്ഥ ആയിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ഈ മാസം അവസാനത്തോടെ താപനിലയിൽ വലിയ കുറവുണ്ടാകുമെന്ന് പ്രതീക്ഷ. മഴയും പ്രതീക്ഷിക്കുന്നുണ്ട്. മഴയെ നേരിടുന്നതിനും പ്രയാസങ്ങൾ ഒഴിവാക്കുന്നതിനുമുള്ള മുന്നൊരുക്കങ്ങൾ പൊതുമരാമത്ത് വകുപ്പും മുനിസിപ്പാലിറ്റികളും പൂർത്തിയാക്കിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)