Posted By Editor Editor Posted On

പശ്ചിമേഷ്യ ആശാന്തം; ഏതുസാഹചര്യവും നേരിടാൻ കുവൈത്ത് സജ്ജം

പശ്ചിമേഷ്യയിൽ ഉരുത്തിരിഞ്ഞു വരുന്ന സംഘർഷവസ്ഥയിൽ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കുവൈത്ത് സജ്ജമെന്ന്
കുവൈത്ത് മന്ത്രി സഭാ യോഗം വ്യക്തമാക്കി.ഇതിനായി വിവിധ സർക്കാർ ഏജൻസികൾ നടത്തി വരുന്ന പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു. അടിയന്തിര ഘട്ടങ്ങളിൽ രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് സിവിൽ ഡിഫൻസ് നടത്തി വരുന്ന തയ്യാറെടുപ്പുകളും മന്തി സഭാ യോഗം വിലയിരുത്തി. രാജ്യത്ത് അടിയന്തിര ഘട്ടങ്ങളിൽ ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത പര്യാപതമാണെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *