Posted By Editor Editor Posted On

200ലേറെ യാത്രക്കാരുമായി പറന്ന വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുന്നതിനിടെ തീപിടുത്തം; സംഭവത്തിൽ അന്വേഷണം

ഇരുന്നൂറിലേറെ യാത്രക്കാരുമായി പറന്ന വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുന്നതിനിടെ തീപിടിച്ചു. സാൻ ഡീഗോയിൽ നിന്ന് ലാസ് വെഗാസിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് തീപിടിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. പുക കണ്ടെത്തിയതിനെ തുടർന്ന് ലാസ് വെഗാസ് ഹാരി റീഡ് ഇൻ്റർനാഷണൽ എയർപോർട്ടിൽ അടിയന്തര ലാൻഡ് ചെയ്യുകയായിരുന്നു വിമാനം. വിമാനം ഇറങ്ങിയ ഉടൻ ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങൾ തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 190 യാത്രക്കാരെയും ഏഴ് ജീവനക്കാരെയും എയർസ്റ്റെയർ ഉപയോഗിച്ച് സുരക്ഷിതമായി താഴെയിറക്കിയെന്ന് അധികൃതർ വ്യക്തമാക്കി. വിമാനത്തിലുണ്ടായിരുന്ന ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. യാത്രക്കാരെ ടെർമിനലിലേക്ക് മാറ്റുകയും ചെയ്തു. തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്ന് ഫ്രോണ്ടിയർ എയർലൈൻസ് അറിയിച്ചു. അധികൃതർ സ്ഥിതിഗതികൾ വിലയിരുത്തിയതിനെത്തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ ശനിയാഴ്ച വൈകിട്ട് ഏഴുമണിവരെ ഗ്രൗണ്ട് സ്റ്റോപ്പ് ഏർപ്പെടുത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *