Posted By Editor Editor Posted On

കുവൈത്തിൽ റെസിഡൻസി നിയമലംഘനവും വ്യാജരേഖയുണ്ടാക്കലും; പ്രവാസി സംഘം പിടിയിൽ

റെസിഡൻസി നിയമലംഘനം, രേഖകൾ വ്യാജമായി ഉണ്ടാക്കൽ എന്നിവയിൽ ഏർപ്പെട്ടിരുന്ന സിറിയൻ, ഈജിപ്ഷ്യൻ, ഇന്ത്യൻ പൗരന്മാർ ഉൾപ്പെടുന്ന സംഘം കുവൈത്തിൽ പിടിയിൽ. കുവൈറ്റ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് നടത്തയി പരിശോധനയിലാണ് ഇവർ പിടിയിലായത്. 700 കുവൈത്ത് ദിനാർ മുതൽ 1000 കുവൈത്ത് ദിനാർ വരെ കൈപ്പറ്റി അനധികൃതമായി ഇവർ തൊഴിലാളികളുടെ താമസസ്ഥലങ്ങൾ ഒരു കമ്പനിക്ക് അനധികൃതമായി കൈമാറാൻ സൗകര്യമൊരുക്കിയതായി കണ്ടെത്തി. പ്രതികൾക്കും കമ്പനി ഉടമയ്‌ക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുകയും അവരെ അധികാരികൾക്ക് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *