കുവൈത്തിൽ നാല് വർഷത്തിനിടയിൽ 1,30,000 പ്രവാസികളെ നാടുകടത്തി; കണക്കുകൾ ഇങ്ങനെ
കുവൈത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ 1,30,000 പ്രവാസികളെ നാടുകടത്തിയതായി നാടുകടത്തൽ വകുപ്പ് മേധാവി ബ്രിഗേഡിയർ ജാസിം അൽ മിസ്ബാഹ് വ്യക്തമാക്കി. ജിലീബ് അൽ-ഷുയൂഖിലെ പഴയ നാടുകടത്തൽ ജയിൽ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.നാടുകടത്തൽ ജയിലിൽ കഴിയുന്നവർക്ക് അവരുടെ കുടുംബാംഗങ്ങളെ ലാൻഡ്‌ലൈനുകൾ വഴി ബന്ധപ്പെടാൻ അനുവദിക്കും.ഇതിന് പുറമെ അന്താരാഷ്ട്ര കോൾ ആവശ്യമാണെങ്കിൽ, ഓഫീസിൽ നിന്നുള്ള ജയിൽ ഫോൺ സൗകര്യം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)