കുവൈറ്റും, ഈ രാജ്യവും തമ്മിൽ പുതിയ ധാരണ; ഗാർഹിക തൊഴിലാളികളുടെ പാസ്‌പോർട്ടും ഫോണും പിടിച്ചുവെക്കരുത്
കുവൈറ്റും, എത്യോപ്യയും തമ്മിൽ പുതിയ ധാരണ. ഗാർഹിക തൊഴിലാളികളുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കിക്കൊണ്ട് ഇരുരാജ്യങ്ങൾക്കും ഇടയിൽ ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സംബന്ധിച്ചതാണിത്. പ്രധാനമായും ഗാർഹിക തൊഴിലാളികളുടെ പാസ്‌പോർട്ടുകളോ മൊബൈൽ ഫോണുകളോ കണ്ടുകെട്ടുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് പ്രധാനം. ഇരു കക്ഷികളുടെയും കടമകളും അവകാശങ്ങളും വിവരിച്ചാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടിട്ടുള്ളത്. വിവേചനം തടയാനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഇരു രാജ്യങ്ങളുടെയും നിയമങ്ങളും അന്താരാഷ്ട്ര ബാധ്യതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും റിക്രൂട്ട്‌മെന്‍റ് ചെലവ് കുറയ്ക്കാനും ലൈസൻസുള്ള ഏജൻസികൾ വഴി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)