കുവൈത്തിലെ ഇന്ത്യൻ ഡ്രൈവറുടെ കൊലപാതകം; പ്രതി അറസ്റ്റിൽ, കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
കുവൈത്തിലെ ജഹ്റയിൽ ഇന്ത്യൻ ഡ്രൈവറെ കൊന്ന് മരുഭൂമിയിൽ കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡ്രൈവറെ കൊലയാളി വീട്ടിൽ വിളിച്ചുവരുത്തി കൊന്ന് കുഴിച്ചുമൂടുകയായിരുന്നെന്ന് അന്വേഷണസംഘം. കൊലപാതക ശേഷം പ്രതി തന്റെ രക്തംപുരണ്ട വസ്ത്രം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നത് അയൽക്കാരൻ കണ്ടെതാണ് നിർണായകമായത്. ഇക്കാര്യം അയൽവാസി പൊലീസിൽ അറിയിക്കുകയും അങ്ങനെ പൊലീസ് അന്വേഷണത്തിൽ വലിയൊരു കൊലപാതകത്തിന്റെ രസഹ്യം ചുരുളഴിയുകയുമായിരുന്നു. ഹൗസ് ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം അംഘര സ്‌ക്രാപ്പ് യാർഡിന് പിന്നിലെ മരുഭൂമിയിൽ എറിഞ്ഞെന്നാണ് കേസ്. സംശയാസ്പദമായ രീതിയിൽ രക്തം പുരണ്ട വസ്ത്രങ്ങൾ മാലിന്യക്കുഴിയിൽ വലിച്ചെറിയുന്നത് കണ്ട ഒരാൾ പോലീസിൽ വിവരമറിയിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിൽ സംശയാസ്പദമായ വാഹനം പോലീസ് തിരിച്ചറിയുകയും അതിൽ രക്തത്തിൻ്റെ അംശം കണ്ടെത്തുകയും ചെയ്തു.കൂടുതൽ ചോദ്യം ചെയ്യലിൽ, തൻ്റെ ഹൗസ് ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം അംഘര സ്‌ക്രാപ്പ് യാർഡിന് പിന്നിലെ മരുഭൂമിയിൽ എറിഞ്ഞ കുറ്റം ചെയ്തതായി പ്രതി സമ്മതിച്ചു. മൃതദേഹം എവിടെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മാർഗനിർദേശവും നൽകി.കേസ് രജിസ്റ്റർ ചെയ്യുകയും കോമ്പീറ്റൻ്റ് അതോറിറ്റിക്ക് റഫർ ചെയ്യുകയും ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)