മുടികൊഴിച്ചിൽ വല്ലാതെ അലട്ടുന്നുണ്ടോ; വെളിച്ചെണ്ണ ജീരകവും ചേർത്ത് ചൂടാക്കി തലയിൽ തേച്ചു നോക്കൂ, അറിയാം മാറ്റങ്ങൾ
താരൻ, മുടിയുടെ അറ്റം പൊട്ടൽ, നര തുടങ്ങി പല വിധ പ്രേശ്നങ്ങൾ നേരിടുന്നവരാണ് പലരും. പലതരം മരുന്നുകൾ ചേർത്ത എണ്ണകൾ ഇവയ്ക്കു വേണ്ടി ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ വെളിച്ചെണ്ണയും ജീരകവും. ചേർത്ത് തയ്യാറാക്കുന്ന ഹെയർപാക്ക് മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ ഉത്തമമാണ്.
മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ ഏറ്റവും ഫലപ്രദമാണ് വെളിച്ചെണ്ണയും ജീരകവും. ഒരു പാത്രത്തിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ എടുത്ത് അതിലേക്ക് ഒരു സ്പൂൺ ജീരകം ചേർക്കണം. അതിന് ശേഷം ഇവ നല്ലതുപോലെ കലർത്തി അൽപ നേരം ചൂടാക്കുക. രണ്ട് മിനിറ്റോളം ചൂടാക്കിയ ശേഷം നല്ലതുപോലെ തണുത്ത് കഴിഞ്ഞാൽ തലയോട്ടിയിലും മുടിയുടെ വേരുകളിലും തേച്ച് പിടിപ്പിക്കണം. അരമണിക്കൂർ കഴിഞ്ഞു വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് ഇളം ചൂടുള്ള വെള്ളത്തിൽ കഴുകിക്കളയുന്നതും നല്ലതാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)