കുവൈത്തിൽ കനത്ത സുരക്ഷ പരിശോധന; നിരവധി പേർ പിടിയിൽ
വിവിധ നിയമലംഘകരെ കണ്ടെത്തുന്നതിനായി രാജ്യത്ത് കനത്ത സുരക്ഷ പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം ഫർവാനിയയിൽ നടന്ന പരിശോധനയിൽ 2,833 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. 16 ഒളിവിലുള്ളവരെയും അറസ്റ്റ് വാറന്റുള്ള 26 പേരെയും മതിയായ രേഖകളില്ലാത്ത ഒമ്പതു പേരെയും താമസ നിയമം ലംഘിച്ചതിന് 23 പേരെയും അറസ്റ്റ് ചെയ്തു. 11 വാഹനങ്ങൾ പിടിച്ചെടുത്തു. തൊട്ടു മുമ്പുള്ള ദിവസം ഖൈത്താനിലും വലിയ തോതിലുള്ള പരിശോധന നടത്തിയിരുന്നു.ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ- ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസുഫ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് പരിശോധനകൾ.ആഭ്യന്തര മന്ത്രാലയത്തിനൊപ്പം ജനറൽ ട്രാഫിക് ഡിപ്പാർട്മെൻറ്, ജനറൽ ഡിപ്പാർട്മെൻറ് ഓഫ് എമർജൻസി പൊലീസ്, പബ്ലിക് സെക്യൂരിറ്റി സെക്ടർ എന്നിവയുൾപ്പെടെ നിരവധി വകുപ്പുകളുടെ സംയുക്ത സംഘം പരിശോധനക്കുണ്ട്. പ്രത്യേക സുരക്ഷ സേനയും വനിത പൊലീസ് ഉദ്യോഗസ്ഥരും സഹായത്തിനുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ, നിയമലംഘകരെ കണ്ടെത്തൽ എന്നിവയുടെ ഭാഗമായാണ് പരിശോധനകൾ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)