Posted By Editor Editor Posted On

കുവൈറ്റിൽ മകളെ കൊല്ലാനായി ഇൻസുലിൻ കുത്തിവെച്ച അമ്മയ്ക്കും, കാമുകനും തടവ്

കുവൈറ്റിൽ മകളെ കൊല്ലുക എന്ന ഉദ്ദേശത്തോടെ ഇൻസുലിൻ കുത്തിവച്ചതിന് അമ്മയ്ക്കും, കാമുകനും തടവ്. യുവതിക്ക് 47 വർഷം തടവും കാമുകന് 15 വർഷം തടവും ശിക്ഷിച്ച കീഴ്ക്കോടതിയുടെ വിധി അപ്പീൽ കോടതി ശരിവച്ചു. 13 വയസുകാരിയായ കുട്ടിയെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചത്. അവിഹിത ബന്ധം കണ്ടെത്തിയതിന് ശേഷം മകളെ ലൈംഗികമായി പീഡിപ്പിക്കാൻ യുവതി സഹായിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കാമുകനുമായുള്ള അവിഹിതബന്ധം കണ്ടെത്തിയതിനെ തുടർന്നുള്ള പ്രതികാരമായാണ് കുട്ടിയെ കൊല്ലാൻ അമ്മ തീരുമാനിച്ചത്. യുവതിക്കും കാമുകനും ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *