Posted By Editor Editor Posted On

പ്രവാസികൾ ഈ അവസരം മിസ്സ് ആക്കരുത്! 2,943 രൂപ മുതൽ ടിക്കറ്റുകൾ, എക്കാലത്തെയും മികച്ച ഓഫറുമായി എയർ അറേബ്യ

വമ്പൻ ഓഫർ സെയിലുമായി എയർ അറേബ്യ. 500,000 സീറ്റുകളിലേക്കുള്ള ടിക്കറ്റുകളാണ് ഓഫർ നിരക്കിൽ ലഭ്യമാകുക. ഒക്ടോബർ 20ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 2025 മാർച്ച് ഒന്നു മുതൽ ഒക്ടോബർ 25 വരെ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കും. സൂപ്പർ സീറ്റ് സെയിൽ എന്ന് പേരിട്ട ഏർലി ബേർഡ് പ്രൊമോഷനിലാണ് ഈ ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകുന്നത്. ഇതിൻ്റെ മറ്റൊരു പ്രത്യേകത ലോകത്ത് എവിടേയ്ക്കും എവിടെ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും എന്നതാണ്. 129 ദിർഹം ( 2,942.8 ഇന്ത്യൻ രൂപ) മുതലുള്ള ടിക്കറ്റുകളും ലഭ്യമാണ്. ഇന്ത്യയിൽ നിന്ന് ഷാർജ, അബുദാബി, റാസൽ ഖൈമ എന്നീ മൂന്ന് വിമാനത്താവളങ്ങളിലേക്കുമുള്ള നോൺ-സ്റ്റോപ്പ് വിമാനങ്ങൾക്ക് പുറമേ മിലൻ, വാഴ്‌സ, ക്രാക്കോവ്, ഏഥൻസ്, മോസ്‌കോ, ബാകു, റ്റ്ബിലിസി, അൾമാട്ടി തുടങ്ങിയ വിവിധ ഡെസ്റ്റിനേഷനുകളും ഈ പ്രൊമോഷനിൽ ഉൾപ്പെടുന്നു. കേരളത്തിലേക്കുള്ള സർവ്വീസുകൾക്കും ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്. മുംബൈ, ദില്ലി, അഹമ്മദാബാദ്, ജയ്പൂർ, നാഗ്പൂർ, കൊൽക്കത്ത, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കും നിരക്കിളവിൽ യാത്ര ചെയ്യാം. യുഎഇ, മൊറോക്കോ, ഈജിപ്ത് എന്നിവിടങ്ങളിലെ അഞ്ച് സ്ട്രാറ്റജിക് ഹബ്ബുകളിൽ നിന്ന് 200 റൂട്ടുകളിലേക്ക് എയർ അറേബ്യ സർവ്വീസുകൾ നടത്തുന്നുണ്ട്. എയർ അറേബ്യയുടെ airarabia.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyh

Comments (0)

Leave a Reply

Your email address will not be published. Required fields are marked *