Posted By Editor Editor Posted On

കുവൈറ്റ് മാളുകളിലെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ ഒന്ന് വരെ മാത്രം; രജിസ്റ്റര്‍ ചെയ്യാത്തവര്‍ കുടുങ്ങും

ഒക്ടോബര്‍ ഒന്ന് മുതല്‍ കുവൈറ്റിലെ ഷോപ്പിങ് മാളുകളിലെ ബയോമെട്രിക് വിരലടയാള സേവനങ്ങള്‍ അവസാനിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബയോമെട്രിക് വിരലടയാളം രജിസ്‌ട്രേഷന്‍ ഇനിയും പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള താമസക്കാരും പൗരന്മാരും ഒക്ടോബര്‍ ഒന്നിനു ശേഷം ക്രിമിനല്‍ തെളിവുകള്‍ക്കായുള്ള പബ്ലിക് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പേഴ്സണല്‍ ഐഡന്‍റിറ്റി വെരിഫിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന് കീഴിലുള്ള നിയുക്ത കേന്ദ്രങ്ങളില്‍ നേരിട്ടെത്തി അത് പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.ഒക്ടോബര്‍ ഒന്നു മുതല്‍ ബയോമെട്രിക് ഫിംഗര്‍ പ്രിന്‍റിങ് രജിസ്‌ട്രേഷന്‍ ആവശ്യമുള്ളവര്‍ക്ക് ദിവസവും രാവിലെ എട്ടു മണി മുതല്‍ രാത്രി 10 മണി വരെ പ്രവര്‍ത്തിക്കുന്ന നിയുക്ത കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. ഈ സേവനങ്ങള്‍ ആക്‌സസ് ചെയ്യുന്നതിന്, വ്യക്തികള്‍ സഹല്‍ ആപ്ലിക്കേഷന്‍ വഴി അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *