തീപിടിത്ത സാധ്യത; ചില പവർ ബാങ്ക് മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് ഈ ഗൾഫ് രാജ്യം
ചില പവർ ബാങ്ക് മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് സൗദി വാണിജ്യ മന്ത്രാലയം. ഉപയോഗിക്കുമ്പോൾ വലിയ അളവിൽ ചൂട് കൂടി അതുവഴി തീപിടിത്തം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം. ആങ്കർ കമ്പനിയുടെ പോർട്ടബിൾ, മാഗ്നറ്റിക് ബാറ്ററികൾ ആണ് അധികൃതർ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവിറക്കിയത്. ആങ്കർ കമ്പനിയുടെ A1642, A1647, A1652 എന്നീ മോഡലുകൾ ഉപയോഗിക്കരുടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഈ ഉത്പന്നങ്ങൾ തിരികെ നൽകാനും വാങ്ങിയ തുക റീഫണ്ട് നൽകാനും മന്ത്രാലയം ആവശ്യപ്പെട്ടു. ഈ ഉൽപ്പന്നങ്ങളുടെ ബാറ്ററി സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കണം. ആങ്കർ കമ്പനിയുടെ ഈ മോഡലുകൾ അമിതമായി ചൂടാകാനുള്ള സാധ്യതയുണ്ടെന്ന് കണ്ടത്തിയതിനെ തുടർന്നാണ് ഈ നടപടി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)