കുവൈറ്റില്‍ 624 പ്രവാസികളുടെ താമസ വിലാസങ്ങള്‍ നീക്കം ചെയ്തു; പുതിയ വിലാസം നല്‍കിയില്ലെങ്കില്‍ പിഴ
കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിലായി 624 പ്രവാസികളുടെ താമസ വിലാസങ്ങള്‍ ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. വ്യക്തി നിലവില്‍ തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ താമസിക്കുന്നില്ലെന്നും ആയതിനാല്‍ ആ അഡ്രസില്‍ നിന്ന് വ്യക്തിയുടെ പേര് നീക്കണമെന്നുമുള്ള പ്രോപ്പര്‍ട്ടി ഉടമയുടെ റിപ്പോര്‍ട്ട് പരിഗണിച്ചോ കെട്ടിടം പൊളിച്ചുമാറ്റിയതിനാലോ രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ കെട്ടിടം ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നോ ആണ് അഡ്രസുകള്‍ റദ്ദാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. പബ്ലിക് അതോറിറ്റിയുടെ തീരുമാനം സര്‍ക്കാര്‍ ഗസറ്റായ ‘കുവൈത്ത് അല്‍ യൗം’ വഴി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)