മരുഭൂമിയിൽ മദ്യ ഫാക്ടറി: കുവൈറ്റിൽ പ്രവാസികൾ പിടിയിൽ
വടക്കന്‍ കുവൈറ്റിലെ മരുഭൂമിയില്‍ നിയമവിരുദ്ധ മദ്യ ഫാക്ടറി കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര്‍ അറസ്റ്റിലായി. പോലീസിന്‍റെ തന്ത്രപരമായ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് രണ്ട് ഏഷ്യന്‍ പ്രവാസികള്‍ നടത്തിവരികയായിരുന്ന മദ്യ ഫാക്ടറി കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.ഫാക്ടറിയില്‍ നിന്ന് വില്‍പ്പനയ്ക്ക് തയ്യാറാക്കി വച്ച ഒട്ടേറെ മദ്യക്കുപ്പികള്‍ പിടിച്ചെടുത്തു. മദ്യം നിറയ്ക്കുന്നതിനായി എത്തിച്ച 1,780 പ്ലാസ്റ്റിക് കുപ്പികളും ഇവിടെ നിന്ന് കണ്ടെടുത്തു. മദ്യം വാറ്റുന്നതിന് ഉപയോഗിച്ച ബാരലുകളും വിവിധ നിര്‍മാണ ഉപകരണങ്ങളും പിടിച്ചെടുത്തതായും പോലീസ് വ്യക്തമാക്കി. പിടിയിലായ പ്രവാസികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട നിയമ സംവിധാനത്തിന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Comments (0)