കുവൈറ്റിൽ 2024-2025 അധ്യയന വർഷത്തിൽ 500,000-ത്തിലധികം വിദ്യാർത്ഥികളെ സ്വീകരിക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം
കുവൈറ്റിൽ 2024-2025 അധ്യയന വർഷം ആരംഭിക്കാൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി 500,000-ത്തിലധികം വിദ്യാർത്ഥികളെയും ഏകദേശം 105,000 അധ്യാപകരെയും അഡ്മിനിസ്ട്രേഷൻ അംഗങ്ങളെയും സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പൂർത്തിയാക്കി. അക്കാദമിക് കലണ്ടർ അടിസ്ഥാനമാക്കി, അറബിക് സ്കൂളുകളിലെ ഒന്നാം ഗ്രേഡ് സെപ്റ്റംബർ 16 ന് ആരംഭിക്കും, എലിമെൻ്ററി, മിഡിൽ, ഹൈസ്കൂൾ വിദ്യാർത്ഥികൾ സെപ്റ്റംബർ 17 നും കിൻ്റർഗാർട്ടൻ സെപ്റ്റംബർ 18 നും ആരംഭിക്കും.
അടിസ്ഥാന സൗകര്യങ്ങളുടെയും ലോജിസ്റ്റിക് സേവനങ്ങളുടെയും കാര്യത്തിൽ, ജിപിഎസ് ട്രാക്കിംഗ് സംവിധാനങ്ങളുള്ള ധാരാളം ബസുകൾ മന്ത്രാലയം ക്രമീകരിച്ചു.
അതേസമയം, വിദ്യാഭ്യാസ, ആഭ്യന്തര മന്ത്രാലയങ്ങൾ 2024-25 അധ്യയന വർഷത്തിന് മുന്നോടിയായുള്ള ഒരു റോഡ്-അവബോധ മാധ്യമ കാമ്പയിൻ ഞായറാഴ്ച ആരംഭിച്ചു. സെൻ്റർ ഫോർ ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻ (സിജിസി), ഇൻഫർമേഷൻ മന്ത്രാലയവുമായി സഹകരിച്ചുള്ള പ്രചാരണം, തിരക്ക് കുറയ്ക്കാനും ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ടുള്ളതാണ്. എല്ലാ റോഡുകളും യാത്രയ്ക്ക് സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയത്തിൻ്റെ എല്ലാ മേഖലകളും പ്രവർത്തിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചുകൊണ്ട്, റോഡ് ഉപയോക്താക്കൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ സുരക്ഷിതത്വം ഈ കാമ്പെയ്ൻ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം എക്‌സിൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Comments (0)